Sunday, September 18, 2011

സ്നേഹരാഹിത്യം മരണത്തെ കാതോര്‍ക്കുബോള്‍


ഞാനീ  എഴുതിതീര്‍ക്കുന്നത്                                    
എന്‍റെ  വില്പത്രമാണെങ്കില്‍    കൂടി
അവയെ  ഞാന്‍   എന്‍റെ
ആഭരണപ്പെട്ടിക്ക്   അലങ്കാരമായി  തൂക്കും                          
അവ  ദ്രവിച്ച്  തുടങ്ങുബോള്‍
ഞാനതിനെ  എന്‍റെ  ചിതയിലെക്കായി   സ്വരുക്കൂട്ടും
 ആരും നിശബ്ദരാകാത്ത                                          
കര്‍ക്കിടകരാവില്‍
നിലാവിന്‍റെ   മുന്നില്‍   ഞാനതിനെ
തീര്‍ത്തും  നഗ്നമാക്കും
ആരും  ഒളിഞ്ഞു  നോക്കാനില്ല
അത്  മനുഷ്യനാകാതെ   പിറന്നതു
 മുന്‍ജന്മ  പുന്ന്യമാകാം                                        
മരണത്തെ  കുറിച്ച്  അവന്‍
കവിത എഴുതേണ്ടല്ലോ 
സ്വപ്നത്തില്‍  മരണത്തെ                
മാറോടണക്കേണ്ടല്ലോ 
എങ്കിലും  പ്രണയം
അവന്‍   നിഷിദ്ദമായതില്‍                      
ഞാന്‍  വേദനിക്കുന്നു
മനം  കൊണ്ട്  ഞാന്‍  തേങ്ങുന്നു
സ്നേഹം  നിഷിദ്ദമായ   മനസുകളെ
എനിക്ക്  കാണേണ്ട
 വികൃതമായി  പൂപ്പല്‍
 പിടിച്ചിരിക്കുന്നു   അവ
സ്വപ്നത്തില്‍  അവ  എന്നെ
വേട്ടയാടുന്നു
രക്തത്തിന് മരണത്തിന്‍റെ
നിറം  നല്‍കുന്നു
അട്ടഹസിക്കാനുള്ള   എന്‍റെ
ശേഷിയെ  കീഴ്പെടുത്തിയിരിക്കുന്നു          
ഞാന്‍  കരയുന്നില്ല
ഇതെല്ലാം  നീ  എന്‍റെ
ശവക്കല്ലറക്ക്  മുകളില്‍
എഴുതിയതല്ലേ
നിന്‍റെ  ക്ഷണപ്രകാരം  
ഞാനത്   വായിച്ചതല്ലേ
എന്‍റെ  മിഴിനീരിനെ
നീ  തുടച്ചു   തന്നതും
ഞാന്‍  ഓര്‍ക്കുന്നു
എന്‍റെ  കല്ലറക്കുമുകളില്‍
ഇനി  സ്നേഹരാഹിത്യങ്ങള്‍  
എഴുതാതിരിക്കാന്‍   വേണ്ടി
ഞാന്‍   മോഷ്ടിച്ചെടുത്ത
മൈലാഞ്ചി  തൈകളും  നീ
നശിപ്പിച്ച്  കളഞ്ഞില്ലേ
എന്‍റെ യാചനകളെല്ലാം  പതിയെ
എന്നില്‍  നിന്ന്  തുടച്ചു  നീക്കിയതിന്
ഞാന്‍  നിനക്കൊരു
 രക്തഹാരമണിയിക്കും
രക്തപങ്കിലമായിരിക്കുമത്
അരികുകളിലെ   കവിതയിലെ
അക്ഷരങ്ങള്‍   നിന്നെ   അലസോരപെടുതുന്നുവെങ്കില്‍        
എന്നോട്  ക്ഷമിക്കൂ      
അതിലെ  വിഷയങ്ങളെല്ലാം
നീയായത്,
അമ്മയുടെ  മുലപാലിനെ  ഞാന്‍
നിരസിച്ചത്‌   കൊണ്ടാവാം


സമര്‍പ്പണം :


എന്‍റെ   സ്വപ്നത്തിലെ   മരണത്തിന്,   മരണം  പ്രണയം  ആണന്നു    പറഞ്ഞ    പ്രിയ   സുഹ്ര്ത്തിനു        
വേദനയോടെ   എഴുതി   തീര്‍ത്ത  എന്‍റെ  കവിതകള്‍ക്ക്





     

47 comments:

  1. ദില്‍ഷാ, പോസ്റ്റ് എഡിറ്റ്‌ ചെയ്ത് അക്ഷരപിശാചുകളെ ഇനിയെങ്കിലും തിരുത്തൂ....
    എഡിറ്ററില്‍ കറക്റ്റ് ആയി ടൈപ്പ് ചെയ്യാന്‍ അറിയില്ല എന്നാണെങ്കില്‍ ആരോടെങ്കിലും സഹായം ചോദിച്ചു കൂടെ...?
    അഥവാ എന്നെ തല്ലണ്ടമ്മാവാ എന്ന നയം ആണെങ്കില്‍ ഞാന്‍ സുല്ലിട്ടു.. :-)

    വില്പത്രമാനകില്‍ - വില്പത്രമാണെങ്കില്‍
    ആബരനപെട്ടിക്കു - ആഭരണപ്പെട്ടിക്ക്
    ആരും നിശബ്തമാകാത്ത = ആരും നിശബ്ദരാകാത്ത
    മുന്ജന്മ്മ - മുന്‍ജന്മ
    പുന്ന്യമാകാം - പുണ്യമാകാം
    എഴുതെണ്ടല്ലോ - എഴുതേണ്ടല്ലോ
    മാരോടനക്കേണ്ടല്ലോ - മാറോടണക്കേണ്ടല്ലോ
    വിക്രതമായി - വികൃതമായി
    ശവകല്ലരക്ക് - ശവക്കല്ലറക്ക്
    മോഷ്ട്ടിച്ചെടുത്ത - മോഷ്ടിച്ചെടുത്ത
    യാച്ചനകളെല്ലാം - യാചനകളെല്ലാം
    രക്തഹാരമനിയിക്കും - രക്തഹാരമണിയിക്കും
    വിശയെങ്ങളെല്ലാം - വിഷയങ്ങളെല്ലാം

    ആശംസകളോടെ :-) :-)

    ReplyDelete
  2. അക്ഷരതെറ്റുകളുണ്ട് കുഴപ്പല്ല!...... പക്ഷെ നിന്റെ മനസ്സിലെയൊരു ഉള്ളടക്കം ഇതിൽ എത്തീലാന്നു തോന്നുന്നു!

    ReplyDelete
  3. നല്ല വരികള്‍ , അക്ഷരത്തെറ്റുകള്‍ ശ്രധിക്കുമല്ലോ
    അഭിനന്ദനങ്ങള്‍ ..

    ReplyDelete
  4. ആശയം വ്യക്തമാണ്..പക്ഷെ വായിച്ചു എത്താന്‍ പ്രയാസം..അത്രയ്ക്ക് അക്ഷരതെറ്റുണ്ട്..അക്ഷര തെറ്റ് മാറ്റൂ കുട്ടീ..ആശംസകള്‍..

    ReplyDelete
  5. @maheshetta-njan malayalam type cheyyunna metherd nte problomanannu thonnunnu
    chila akshrangal shariyaakunnilla
    eluppamulla oru malayalam typing parajju tharikayaanakil ubakaaram
    pinne edit cheythu shariyakiyittunndto

    othiri nanni

    arun-shariyanu muzhuvanaayum pakrthaan kazhijjilla

    majeed-ikkaa thanks

    shanavas- ikkaa vannathil santhosham
    aksharathettu maattiyittund

    ReplyDelete
  6. സന്തോഷത്തോടെ ഒരു കവിതയെങ്കിലും ദില്‍ഷ എഴുതുമോ ...

    എം ടി .. നോവല്‍ വായിച്ചാല്‍ ഒരു ചാര്‍ളി ചാപ്ലിന്‍ ഫിലിം കാണുക എന്നതാ എന്റെ ഒരു ശീലം
    .ടെന്‍ഷന്‍ഒഴിഞ്ഞു പോകാന്‍ വേണ്ടി .. ഹ ഹ ...

    കവിതകള്‍ ഒക്കെയും നല്ല ഫാവനയുള്ളതാണ്...
    ബട്ട്.. ഇടക്കെങ്കിലും ഒരു ഹാപ്പി അറ്റാചട് ......

    ReplyDelete
  7. എല്ലാം ദുഃഖ സന്ദ്രമാണല്ലോ..... ആശംസകള്‍...

    ReplyDelete
  8. നന്നാകുന്നു ആശയങ്ങളും വരികളും .......... പക്ഷെ അക്ഷരങ്ങള്‍ പിടിതരാതെ പായുന്നുണ്ട്‌ അല്ലെ? ഇതാ ഈ ലിങ്കില്‍ ഒന്നു ക്ളിക്ക്‌ ചെയ്തു ടൈപ്പ്‌ ചെയ്ത്‌ നോക്കു
    http://www.google.com/transliterate/malayalam

    ReplyDelete
  9. hii ee akshara thettil onnum valiya karyam ella ennu enikku thonunnu... manassil ullathu muzhuvan pakarthan ayo ennariyilla bt oru feel kittundunudu... good... ezhuthu eniyum eniyum ashamsakal...

    ReplyDelete
  10. എന്നില്‍ ജ്വലിച്ചും തബിച്ചും കിടക്കുന്ന വാക്കുകളെ ഞാന്‍ കവിതയിലൂടെ ജീവിപ്പിക്കുന്നു. ചുമരിലെ ചായങ്ങള്‍ രക്തനിബിടമാക്കതിടത്തോളം അത് പ്രകാശിപ്പിക്കാന്‍ ഞാന്‍ ശ്രമിച് കൊണ്ടിരിക്കും.
    ================================================
    പ്രൊഫൈലിലെ ഈ അക്ഷരപ്പിശക് തിരുത്തുമല്ലോ ? ആശംസകള്‍

    ReplyDelete
  11. ചിത്രങ്ങളും വരികളും വായിക്കുമ്പോള്‍ എവിടെയൊക്കെയോ നോവുന്നു .ചോരയിറ്റുന്ന വരികളില്‍ ഏതോ നഷ്ടസ്വപ്നത്തിന്‍റെ വിധുരഭാവങ്ങള്‍ !വേദനിക്കുന്ന ചേതനയില്‍ നിന്നാണ് നല്ല രചനകള്‍ പിറക്കുക.ഇനിയുമിനിയും എഴുതുക .ആശംസകള്‍ !

    ReplyDelete
  12. dear thanteyum enteyum chinthakal palappozhum ore reethiyil sancharikkunnu...valare nannayirikkunnu koottukaaree

    ReplyDelete
  13. Always a touch of pathos in your writing...but sadness is one of the inspiration behind literary creations! Keep writing! Enjoyed!

    ReplyDelete
  14. കവിത തുടക്കഭാഗം ഇഷ്ടപ്പെട്ടു, നന്നായി അതേ സമയം അവസാനിക്കുമ്പോഴേക്കും ആ തീവ്രത കാത്ത് വെക്കുന്നതില്‍ പരാജയപ്പെടുന്നുണ്ട്..

    കാച്ചിക്കുറിക്കിയതാവട്ടെ എഴുത്ത്.
    ആശംസകള്‍

    ReplyDelete
  15. മരണം സ്വപ്നം കാണാനുള്ള പ്രായമല്ല ഇത് ......
    പ്രണയം മരണവുമല്ല...... നല്ല വരികള്‍.....
    വരികള്‍ അടുക്കി വച്ചിരുന്നെങ്കില്‍ ഇനിയും നന്നാകുമായിരുന്നു .....ആശംസകള്‍

    ReplyDelete
  16. നിരാശയോ വിശാദമൊ നിഴലിക്കുന്ന വരികള്‍

    മരണത്തെ പ്രണയിച്ചവര്‍ ഏറെയുണ്ട് അവര്‍ നിരാശകൊണ്ടല്ല തന്റെ പണയിനിയായി / കാമുകനായി മരണത്തെ വരിച്ചത് മറിച്ച് ജീവിതത്തെ മനസിലാക്കിയതിനാലാണ്‌..

    ReplyDelete
  17. നിരാശകള്‍ നിഴലിച്ച വരികള്‍...
    എല്ലാവരും പറഞ്ഞത് ശ്രദ്ധയില്‍ വെക്കുക..അക്ഷര പിശകുകള്‍...
    എല്ലാ ഭാവുകങ്ങളും നേരുന്നു...
    സസ്നേഹം..

    www.ettavattam.blogspot.com

    ReplyDelete
  18. ദിൽഷാ,കവിതകൾ അഗാധമായ അനുഭവങ്ങൾ നൽകുന്നു.നിരന്തരം എഴുതൂ....അഭിനന്ദനങ്ങൾ..

    ReplyDelete
  19. കവിതയില്‍ അക്ഷര പിശാചിനെ ശ്രദ്ധിക്കുക.. വരികള്‍ ആറ്റിക്കുറുക്കിയെടുക്കുക ... ചിത്രം മനസിനെ നൊമ്പരപ്പെടുത്തി.. ഇനിയും ധാരാളം എഴുതുക.. ഭാവുകങ്ങള്‍..

    ReplyDelete
  20. രക്തം ,മരണം ,ഇവയൊക്കെ ഒരു പാട് പ്രാവശ്യം കടന്നു വരുന്നു ,പക്ഷെ ദില്ഷക്ക് വളരെ നല്ല കവിതകള്‍ എഴുതാനാവും എന്ന് ഈ വരികള്‍ ഉറപ്പു തരുന്നു ..

    ReplyDelete
  21. "ഞാനീ എഴുതിതീര്‍ക്കുന്നത്
    എന്‍റെ വില്പത്രമാണെങ്കില്‍ കൂടി
    അവയെ ഞാന്‍ എന്‍റെ
    ആഭരണപ്പെട്ടിക്ക് അലങ്കാരമായി തൂക്കും
    അവ ദ്രവിച്ച് തുടങ്ങുബോള്‍
    ഞാനതിനെ എന്‍റെ ചിതയിലെക്കായി സ്വരുക്കൂട്ടും
    ആരും നിശബ്ദരാകാത്ത
    കര്‍ക്കിടകരാവില്‍
    നിലാവിന്‍റെ മുന്നില്‍ ഞാനതിനെ
    തീര്‍ത്തും നഗ്നമാക്കും
    ആരും ഒളിഞ്ഞു നോക്കാനില്ല"!!!!

    വളരെ നല്ല ഭാവന , നല്ല വരികള്‍ , ആശംസകള്‍.

    ReplyDelete
  22. നല്ല വരികള്‍...തുടക്കം മനോഹരം.അവസാനം ഒരേ ആശയം ഉള്ള കുറെയധികം വരികള്‍ ഒന്നിച്ചു വന്നത് രസം കെടുത്തുന്നു..എല്ലാ നന്മകളും...

    ReplyDelete
  23. നന്ദി ദില്‍ഷാ...നല്ല വായനക്ക്....നല്ല കവിത...ആദ്യ വരികള്‍ വളരെ നന്ന്...പിന്നെ....കുറച്ചു കുറുക്കാമായിരുന്നു..

    ReplyDelete
  24. Imagination running wild and spitting blood… and that’s what your profile speaks…
    In verse you express and you do so with powerful lines n expressions… great going!!

    ReplyDelete
  25. പ്രണയത്തിന്റെയും മരണത്തിന്റെയും തീവ്രത
    ഓരോ വൈകളിലും നിഴലിച്ചു കാണുന്നു..
    രക്തത്തിനും മരണത്തിനും പിന്നെ പ്രണയത്തിനും
    ചുവപ്പ് നിറം തന്നെയായിരിക്കും അല്ലേ?
    കവിത ഒത്തിരി ഇഷ്ടമായി
    അക്ഷരതെറ്റുകള്‍ കൂടി ശ്രദ്ധിക്കുക..

    ഒരു പ്രണയ കവിത ദേ ഇവിടെയുമുണ്ട്
    http://hakeemcheruppa.blogspot.com/2011/07/blog-post.html
    ----- മോന്‍സ്

    ReplyDelete
  26. valare valare nannayittundu...keep it up,all the best !

    ReplyDelete
  27. അരികുകളിലെ കവിതയിലെ
    അക്ഷരങ്ങള്‍ നിന്നെ അലസോരപെടുതുന്നുവെങ്കില്‍
    എന്നോട് ക്ഷമിക്കൂ
    അതിലെ വിഷയങ്ങളെല്ലാം
    നീയായത്,
    അമ്മയുടെ മുലപാലിനെ ഞാന്‍
    നിരസിച്ചത്‌ കൊണ്ടാവാം


    touching one dilshaad meri dil shaad hogayi.............

    ReplyDelete
  28. സ്നേഹരാഹിത്യം മരണമെന്ന പ്രണയത്തെ കാതോര്‍ക്കുബോള്‍.......

    വായിച്ചു,ആശംസകള്‍...

    ReplyDelete
  29. Love the first pic. but couldn't understand the post =(

    ReplyDelete
  30. കവിത വായിച്ചു.
    നന്ന്.
    ഇഷ്ടപ്പെട്ടു.
    നന്മകള്‍.

    ReplyDelete
  31. "എന്നില്‍ ജ്വലിച്ചും തബിച്ചും കിടക്കുന്ന വാക്കുകളെ ഞാന്‍ കവിതയിലൂടെ ജീവിപ്പിക്കുന്നു. ചുമരിലെ ചായങ്ങള്‍ രക്തനിബിടമാക്കതിടത്തോളം അത് പ്രകാശിപ്പിക്കാന്‍ ഞാന്‍ ശ്രമിച് കൊണ്ടിരിക്കും."

    സഹോദരീ, ആമുഖത്തിലൊക്കെയുള്ള അക്ഷരത്തെറ്റ് പൊറുക്കപ്പെടാത്തതാണ്‌.
    തബിച്ചും അല്ല തപിച്ചും ആണ്‌
    നിബിടം അല്ല നിബിഡം ആണ്‌.
    follow every time the dictionaries if you doubt
    eg: for both English and Malayalam
    http://www.dictionary.mashithantu.com
    for English to Malayalam
    http://olam.in/
    etc.

    ReplyDelete
  32. ആവർത്തനങ്ങൾ വരുന്നു. ഒന്നുകൂടി എഡിറ്റ് ചെയ്താൽ കവിത മുറുകും. ഗദ്യകവിതയെഴുതുമ്പോൾ തോന്നുന്നിടത്ത് മുറിക്കാം എന്നു തോന്നുന്ന തോന്നലു വേണ്ട. നിഷിദ്ധം എന്നാണു എഴുതേണ്ടത്.

    ReplyDelete
  33. പറയാതെ വയ്യ നന്നായിട്ടുണ്ട് ,

    ReplyDelete
  34. kavithakal vayichu...iniyum ezhuthuka...bhavukangal...

    ReplyDelete
  35. ....അവന്‌ പ്രണയം നിഷേധിച്ചതില്‍ ഞാന്‍ വേദനിക്കുന്നു.....

    വരികളിലൂടെ രണ്ടാമത്തെ ആവൃത്തി വായിച്ചുപോകുമ്പോള്‍ മനസ്സിലെവിടെയോ ഒരു നോവ്‌..........

    അതു കവിതയുടെ വിജയമാണ്‌...

    ആശംസകള്‍.

    ReplyDelete
  36. ദിൽഷദിന്റെ ദുഃഖം നിറഞ്ഞ കവിതകളും കഥകളും വായിക്കാൻ ഇട ആയി. എന്തിനിത്ര ശോകഭാവം ജീവിതത്തിൽ കൊണ്ടു നടക്കുന്നു. ഇതു മനസിന്റെ ഒരു സ്ഥായീ ഭാവം ആയി മാറ്റരുതെന്നു ഒരപേക്ഷ! കുറേക്കൂടി ചൈതന്യം നിറച്ച വരികൾ എഴുതുക. പലപ്പോഴും ഈ കവിതകൾ പാബ്ലോ നെറുദ യുടെ സ്റ്റൈലിൽ ആയിവരുന്നതു അനുമോദനാർഹാമാണു. പക്ഷേ തുടർച്ചയായി എഴുതുക.. ഇപ്പൊൾ തന്നെ ഒരു മാസത്തിൽ ഒരു കവിത പോലും ഇല്ലല്ലൊ. നിർത്തരുതു. ആ സർഗ്ഗാത്മകത നഷ്ടപ്പെടാതിരിക്കട്ടെ. ഭാവുകങ്ങൾ.[ ബ്ലൊഗിൽ എഴുതി ഇട്ടിരിക്കുന്നതിന്റെ അക്ഷരതെറ്റുകൾ ഞാൻ തിരുത്തി തരാം.. പറഞ്ഞാൽ മതി. അറിയിക്കൂ.}

    ReplyDelete
  37. ഈ നോവ്‌ ഞാന്‍ ഹൃദയത്തോട്....ചേര്‍ത്ത് പിടിക്കുന്നു....
    നെഞ്ഞിടിപ്പിന്റെ താളം പോലെ.....

    ReplyDelete
  38. പോസ്റ്റ്‌ വളെരെ നന്നായിരിക്കുന്നു.

    എന്നാല്‍,

    ഉറക്കമൊഴിച്ചു ഇരുന്നു എഴുതിയ ഇതെല്ലാം ബൂലോക കള്ളന്മാര്‍ മോഷ്ടിച്ചാല്‍ എങ്ങിനെ ഉണ്ടാവും?

    മോഷ്ടിക്കാതിരിക്കാന്‍ വഴിയുണ്ട്. ദാ.. ഈ ലിങ്കില്‍ പോയി അതിനുള്ള മരുന്ന് വാങ്ങിക്കൂ..

    http://shahhidstips.blogspot.com/2012/05/blog-post_19.html#comment-form

    ReplyDelete
  39. ഇവിടെയെതിപ്പെടാന്‍ ഒത്തിരി വൈകി ...
    ശക്തമാണ് താങ്കളുടെ കവിതകള്‍...ഇഷ്ട്ടമായി .... എല്ലാ പോസ്റ്റും വായിക്കാന്‍ പറ്റിയിട്ടില്ല ഇനിയും വരാം ഓരോന്നായി വായിച്ചു തീര്‍ക്കാം...... കൂടെ കൂടിയിട്ടുണ്ട് ..ആശംസകളോടെ.... :)

    ReplyDelete
  40. Pranayam, Maranavum ...!

    Manoharam, Ashamsakal..!!!

    ReplyDelete
  41. രക്തപങ്കിലമായിരിക്കുമത്
    അരികുകളിലെ കവിതയിലെ
    അക്ഷരങ്ങള്‍ നിന്നെ അലസോരപെടുതുന്നുവെങ്കില്‍

    ReplyDelete