ഒരു പക്ഷെ മഞ്ഞ് ഭൂമിയെ ചുബിക്കുകയായിരുക്കും. രഹസ്യകഥകള്‍ നിറഞ്ഞ നൂറ്റാണ്ടുപഴക്കമുള്ള വിചനതയിലൂടെ പലരും നടന്നു നീങ്ങുന്നു. ശ്രദിച്ചു നോക്കിയാല്‍ പ്രേതങ്ങളുടെ നിലവിളികള്‍ കേള്‍ക്കാം . ആത്മാവിന്ടെ ആര്‍ത്തനാദങ്ങള്‍ കേള്‍ക്കാം. മറ്റുചിലപ്പോള്‍ അവരുടെതന്നെ ദീര്‍ഘ നിശ്വാസങ്ങളും ശ്രവിക്കാന്‍ കഴിഞ്ഞേക്കും. ഇവിടെ ആരും ആരെയും കാണുന്നില്ല. മഴ തിമിര്‍ത്ത് പെയുകയാണ് . മഞ്ഞിനെ അവഗണിച്ച്.
കാലത്തിന്ടെ ക്രമം തെറ്റിയുള്ള വിരുന്നുവരവിനെ ആരും തന്നെ നിരുല്സാഹപെടുതുന്നില്ല. കാലം തന്നെ മറന്നുവെച്ച കളിപാട്ടങ്ങളാണ് പലരും. അവരുടെ രോദനം കേള്‍ക്കാതെ കാലം അകന്ന് പോകുബോള്‍ നഷ്ട്ടമാകുന്നത് വിഹ്വലത നിറഞ്ഞ ഒരുപിടി മന്ചാരങ്ങളാണ്.
പക്ഷെ എന്ത് കൊണ്ടോ മനുഷ്യന്‍ മിഴിനീര്‍ വാര്‍ത്തുകൊണ്ടിരിക്കുയെ ഒള്ളു. അവന്ടെ ദുഖതിന്ടെ മാറാപിന് കനം വര്‍ദ്ടിക്കുകയെ ഒള്ളു. ചിരിക്കാന്‍ അവര്‍ ശ്രമിച്ചേക്കും. പക്ഷെ കാലം അതിനെ തീര്‍ച്ചയായും ഒരു വിലാപമാക്കിമാറ്റും. ഒരിക്കലും നിശബ്ധമാകാത്ത ഗ്രാമങ്ങളെ അലസോരപെടുത്തുന്ന വിലാപം...........