Sunday, September 18, 2011

സ്നേഹരാഹിത്യം മരണത്തെ കാതോര്‍ക്കുബോള്‍


ഞാനീ  എഴുതിതീര്‍ക്കുന്നത്                                    
എന്‍റെ  വില്പത്രമാണെങ്കില്‍    കൂടി
അവയെ  ഞാന്‍   എന്‍റെ
ആഭരണപ്പെട്ടിക്ക്   അലങ്കാരമായി  തൂക്കും                          
അവ  ദ്രവിച്ച്  തുടങ്ങുബോള്‍
ഞാനതിനെ  എന്‍റെ  ചിതയിലെക്കായി   സ്വരുക്കൂട്ടും
 ആരും നിശബ്ദരാകാത്ത                                          
കര്‍ക്കിടകരാവില്‍
നിലാവിന്‍റെ   മുന്നില്‍   ഞാനതിനെ
തീര്‍ത്തും  നഗ്നമാക്കും
ആരും  ഒളിഞ്ഞു  നോക്കാനില്ല
അത്  മനുഷ്യനാകാതെ   പിറന്നതു
 മുന്‍ജന്മ  പുന്ന്യമാകാം                                        
മരണത്തെ  കുറിച്ച്  അവന്‍
കവിത എഴുതേണ്ടല്ലോ 
സ്വപ്നത്തില്‍  മരണത്തെ                
മാറോടണക്കേണ്ടല്ലോ 
എങ്കിലും  പ്രണയം
അവന്‍   നിഷിദ്ദമായതില്‍                      
ഞാന്‍  വേദനിക്കുന്നു
മനം  കൊണ്ട്  ഞാന്‍  തേങ്ങുന്നു
സ്നേഹം  നിഷിദ്ദമായ   മനസുകളെ
എനിക്ക്  കാണേണ്ട
 വികൃതമായി  പൂപ്പല്‍
 പിടിച്ചിരിക്കുന്നു   അവ
സ്വപ്നത്തില്‍  അവ  എന്നെ
വേട്ടയാടുന്നു
രക്തത്തിന് മരണത്തിന്‍റെ
നിറം  നല്‍കുന്നു
അട്ടഹസിക്കാനുള്ള   എന്‍റെ
ശേഷിയെ  കീഴ്പെടുത്തിയിരിക്കുന്നു          
ഞാന്‍  കരയുന്നില്ല
ഇതെല്ലാം  നീ  എന്‍റെ
ശവക്കല്ലറക്ക്  മുകളില്‍
എഴുതിയതല്ലേ
നിന്‍റെ  ക്ഷണപ്രകാരം  
ഞാനത്   വായിച്ചതല്ലേ
എന്‍റെ  മിഴിനീരിനെ
നീ  തുടച്ചു   തന്നതും
ഞാന്‍  ഓര്‍ക്കുന്നു
എന്‍റെ  കല്ലറക്കുമുകളില്‍
ഇനി  സ്നേഹരാഹിത്യങ്ങള്‍  
എഴുതാതിരിക്കാന്‍   വേണ്ടി
ഞാന്‍   മോഷ്ടിച്ചെടുത്ത
മൈലാഞ്ചി  തൈകളും  നീ
നശിപ്പിച്ച്  കളഞ്ഞില്ലേ
എന്‍റെ യാചനകളെല്ലാം  പതിയെ
എന്നില്‍  നിന്ന്  തുടച്ചു  നീക്കിയതിന്
ഞാന്‍  നിനക്കൊരു
 രക്തഹാരമണിയിക്കും
രക്തപങ്കിലമായിരിക്കുമത്
അരികുകളിലെ   കവിതയിലെ
അക്ഷരങ്ങള്‍   നിന്നെ   അലസോരപെടുതുന്നുവെങ്കില്‍        
എന്നോട്  ക്ഷമിക്കൂ      
അതിലെ  വിഷയങ്ങളെല്ലാം
നീയായത്,
അമ്മയുടെ  മുലപാലിനെ  ഞാന്‍
നിരസിച്ചത്‌   കൊണ്ടാവാം


സമര്‍പ്പണം :


എന്‍റെ   സ്വപ്നത്തിലെ   മരണത്തിന്,   മരണം  പ്രണയം  ആണന്നു    പറഞ്ഞ    പ്രിയ   സുഹ്ര്ത്തിനു        
വേദനയോടെ   എഴുതി   തീര്‍ത്ത  എന്‍റെ  കവിതകള്‍ക്ക്





     

Monday, September 12, 2011

രക്തം ചാലിച്ച തൂവെള്ള വസ്ത്രങ്ങള്‍




ഇരുളടഞ്ഞ    ഇരുട്ടുമുറിയില്‍   ഞാന്‍
പരതുന്നത്  സ്നേഹമോ  പ്രക്ഷുബ്ദമാം
വെളിച്ചമോ  അല്ല
എന്റെ  തപ്ത  നിശ്വാസങ്ങള്‍  
അപരനില്‍  താമസമുരപിക്കാതിരിക്കാനുള്ള
ഒരുപിടി  നാമച്ചപങ്ങലായിരുന്നു
ജാതിഭേതമന്യേ  അവരെ  ഞാന്‍
എന്റെ  നാവിന്‍  ഭക്ഷണമാക്കി
ക്ര്ഷ്ണനും മുഹമ്മദും  യേശുവും
വന്നത് കൊണ്ടാവാം   എന്റെ
അന്നനാളം   അവരെ  സംശീകരിക്കാനവും  വിതം
വികസിച്ചിരുന്നില്ല
സീതയും  മറിയവും  ഫാത്തിമയും
ഉറഞ്ഞു  തുള്ളിയത്  കൊണ്ടാവാം
എന്റെ  ദാഹനശേഷി  നശിച്ചിരുന്നു
നായികകളും  വിനായികകളും  കഴിഞു
അവ  തികട്ടി  വന്നപ്പോള്‍
ഞാന്‍  അവയെ  പൂര്‍ണമായും
എന്നില്‍  നിന്ന്  തുടച്ചുനീക്കി
അതിന്ടെ  അംശം  ഇപ്പോഴും
എന്നില്‍   അവശേഷിക്കുന്നത്   കൊണ്ടാവാം
സുഗന്തവസ്തുക്കള്‍   ഞാനെന്ടെ  ബാഗില്‍  
നിക്ഷേപിച്ചത്

വെള്ള  തൂവെള്ള  വസ്ത്രമാണ്
ഞാനീ  രാവില്‍  അണിഞ്ഞിരിക്കുന്നത്‌
അതില്‍  നിറം  ചാര്‍ത്താനായി
എന്റെ  രക്തം  ഒഴുക്കിവിടും
അതുകൊണ്ട്  ഞാന്‍  വരച്ചു  കൂട്ടിയതാകട്ടെ
അനേകമായിരം  തൂവെള്ള വസ്ത്രങ്ങള്‍
ഇന്ന്  അവ കാബോളത്തില്‍
മറ്റേത്‌ വസ്തുവിനെയും  കവച്ചുവെക്കും   വിതം
വിപണിയില്‍  സ്ഥാനമുരപ്പിചിരിക്കുന്നു
എന്റെ  രക്തം  ഞാന്‍
പ്രതര്ഷിപ്പിച്ചത്  കബോളതിലായത് കൊണ്ടാവാം
അത്  നിറം  വെച്ച്  തുടുത്തിരിക്കുന്നു
ഇപ്പൊ  അവള്‍ക്കു   ഉടമസ്തരുണ്ട്
തൊഴിലാളികളുണ്ട്   സന്തതസഹചാരികലുണ്ട്
പക്ഷെ  ഞാന്‍ മാത്രം
തിരക്കേറിയ  റോഡരികില്‍
ഒരു  അപകടം  മനതിരിക്കുന്നു
അവിടെയുള്ള  രക്തം  മുഴുവന്‍
എനിക്ക് ഒഴുകണം
എന്റെ  സിരകളിലൂടെ
ആര്മാതിചാസ്വതിച്ചു  ഞാന്‍  പ്രാര്‍ഥനയോടെ
നമ്രമുകയായി  ഇരിക്കുബോള്‍
എന്റെ  ആത്മാവ്  പറന്നിരിന്നു
അങ്ങുദൂരെ   വെളിച്ചത്താല്‍
നിബിഡമായ  ലോകത്തേക്ക്


Saturday, September 10, 2011


 മാതൃഭൂമി  ആഴ്ചപതിപ്പില്‍   പ്രസിദീകരിച്ചത്


ആദ്യമായി   അച്ചടിമഷി   പുരണ്ട   എന്റെ  കവിതയുടെ  സന്തോഷം   നിങ്ങളുമായി  പങ്കുവെക്കുന്നു
സ്നേഹത്തോടെ  

Thursday, September 8, 2011

ഭൂമിയെ ചുംബിക്കുന്ന നക്ഷത്രങ്ങള്‍




ഇരുളിടെ മറവിലൂടെ   ഞാന്‍  നടന്നു  നീങ്ങുബോള്‍   നിഴലിടെ  മറപറ്റി  എന്നോടൊപ്പം   ആരോകെയോ   ഉണ്ടായിരുന്നു.  അവര്കെന്നോദ്  എന്തൊകെയോ   പറയാനുണ്ട്.  അത്ര്ശ്യമായ 
അവരുടെ  സാമീപ്യം  ഞാന്‍  ശൂന്യമായ  മനസ്സില്‍  പോലും  അറിയുന്നു   എനിക്ക്  മുന്പേ  ഇരുളിലേക്ക് ആരുടെയോ  പ്രേരണ  നിമിത്തം  വലിചെരിയപെട്ടവരായിരുന്നു  അവരെല്ലാം.  

അവര്കെന്നോട്  അനശ്വരമായ   ഈ  ലോകത്തിലെ  നശ്വരതയെ  കുറിച്ചും,  അതിലെ ജീവിതത്തിനും   
സ്വപ്നത്തിനും   ഇടയില്‍  സ്വയം  നഷ്ട്ടമായവരുടെ  വിലാപങ്ങളെ  കുറിച്ചും,  പറയാനുണ്ട്‌.  
സ്വപ്നങ്ങളും   മോഹങ്ങളും  അന്യമായ  എന്റെ  ആത്മാവ്  ഇന്ന്  അപരന്റെ  മാറാപിനെ   തോളിലേട്ടുന്നു.  അവളുടെ  നോബരങ്ങളെ  താലോലിക്കുന്നു.   അവളുടെ  സ്വപ്നങ്ങളെ  ഗര്‍ഭത്തില്‍  ചുമക്കുന്നു.   അവയെ  മുലയൂട്ടുന്നു.   മിച്ചം  വരുന്ന  ചുരകാത്ത പാല്‍  അടുത്ത  സ്വപ്നങ്ങള്‍ക്കായി  അവശേഷിപിക്കുന്നു .  

വ്യാക്യാനങ്ങള്‍ക്കും  മുനുവിധികള്‍ക്കും  അപുറതാണ്  കാലം   അവരുടെ  വിധിയെ  തന്ടെ  കറുത്ത  ഡയറിയില്‍  കുറിച്ചത്.  പക്ഷെ  വിധിയുടെ  പ്രഹസനമോ  സ്രഷ്ട്ടാവിന്റെ പരാക്രമമോ
അതിന്റെ  വക്കുകളില്‍  രക്തം  പൊടിഞ്ഞിരുന്നു.   അത്  അവരുടെ  പ്രതിഷെതമാകാം.   അതിലെ  താളുകള്‍   മങ്ങിയിരുന്നു.   അത്  അവരുടെ  നിശ്വാസം  നിമിത്തമാകാം.   ജീവിതത്തെ  മാറോടണച്ച
സ്വപ്നത്തെ   പ്രന്നയവല്‍ക്കരിച്ച,  സ്നേഹത്തെ  കാവ്യമായി   അവതരിപിച്ച,   അവരുടെ  നോബരങ്ങള്‍   കേള്‍ക്കാതെ  പോയ  ദൈവമെന്ന   അത്ര്ശ്യനോടോ  ഉള്ള   ഒരു  തരം പകവീട്ടല്‍.   

ഞാന്‍  വിശ്വസിക്കുന്നു.   രാത്രിയുടെ  മറവില്‍  എന്റെ  ജനാലിന്റെ   ചില്ലിനു  നിറം  നഷ്ട്ടമാകുന്നത്.  അത്  നോബരങ്ങള്‍  കൊണ്ട്  നീറുന്ന  ആത്മാവിന്റെ  നിശ്വാസമാണ്.കര്‍ട്ടനുകള്‍   വെറുതെ  ആടിയുലയുബോഴും  ഞാന്‍  അറിയുന്നു.  അവര്കെന്നോട്  എന്തൊകെയോ പറയാനുണ്ട്‌. 
അപ്പോള്‍  ഈ  ശീതീകരിച്ച   മുറി  എനിക്ക്  ദുസ്സഹമാകും.   വിയര്‍പ്  എന്റെ  ഒരാവരന്നമായി    പരിണമിക്കും.


 അവരിലൊരാളായി   ഞാന്‍  ഇരുട്ടിന്റെ  മറപറ്റി  നടന്നു  നീങ്ങുബോള്‍  മഴത്തുള്ളികള്‍   പ്രക്ര്തിയെ  ച്ചുബിക്കാന്‍  കിതചോടിവരുബോഴും.ഞാന്‍  അറിയാതെ  അറിയുന്നു   വേനല്‍  ബാക്കി  വെച്ചുപോയ  അവരുടെ  ജീവിതത്തില്‍  നിന്ന്  നോബരങ്ങളെ  അവര്‍  
കന്നുനീരതുള്ളിയായി   സ്നേഹിക്കുന്നവരെ  കുളിരന്നിയിപിക്കുകയാനന്നു.   എല്ലാം  ഞാന്‍  അറിയുന്നുണ്ട്.    അറിയാന്‍   ശ്രമിച്ചതാകട്ടെ   കാലം  കവര്നെടുത്തവര്‍   അവരുടെ സബാദ്യമായി  
കൊണ്ട്  പോയി  .

എന്റെ  കന്നിലെക്കാന്നു  നിന്റെ  ദ്ര്ഷ്ട്ടി  പായിക്കുന്നതെകില്‍   നീ  അറിഞ്ഞോളൂ   ഞാന്‍  കരയുന്നില്ല.  എനിക്ക്  മുന്പേ  നടന്നു  പോയവണ്ടേ  സ്വപ്നങ്ങളെല്ലാം  എന്നെ  ഏല്പിച്ചിട്ടുണ്ട്.   
എന്റെ  കണ്ണുനീര്‍  എന്ന്  സമുദ്രമായി   പരിന്നമിക്കുന്നുവോ   അന്ന്  എന്നിലെ   ഉടയാടകളും   
അലങ്കാരങ്ങളും   ആ  സമുദ്രത്തില്‍   കുതിര്‍ത്തു   ഞാന്‍  നഗ്നമാകും.   നാണംതിന്റെ  ഒരു  നേര്‍ത്ത  ലാജ്ജന  പോലും  അപ്പോള്‍  എന്നില്‍  അവശേഷിക്കില്ല .  



സമര്‍പ്പണം  -  പ്രിയ    സ്നേഹിതന്  

Wednesday, September 7, 2011


 എല്ലാ കൂട്ടുകാര്‍ക്കും മനസ്  നിറഞ്ഞ ഓണാശംസകള്‍ ...!

Saturday, September 3, 2011

കാലത്തിന്ടെ വിരുന്നുവരവ്



ഒരു  പക്ഷെ   മഞ്ഞ്  ഭൂമിയെ  ചുബിക്കുകയായിരുക്കും.  രഹസ്യകഥകള്‍  നിറഞ്ഞ  നൂറ്റാണ്ടുപഴക്കമുള്ള  വിചനതയിലൂടെ  പലരും  നടന്നു  നീങ്ങുന്നു.  ശ്രദിച്ചു  നോക്കിയാല്‍  പ്രേതങ്ങളുടെ  നിലവിളികള്‍  കേള്‍ക്കാം .  ആത്മാവിന്ടെ  ആര്‍ത്തനാദങ്ങള്‍ കേള്‍ക്കാം.  മറ്റുചിലപ്പോള്‍  അവരുടെതന്നെ  ദീര്‍ഘ നിശ്വാസങ്ങളും ശ്രവിക്കാന്‍  കഴിഞ്ഞേക്കും.  ഇവിടെ  ആരും  ആരെയും  കാണുന്നില്ല.  മഴ  തിമിര്‍ത്ത്  പെയുകയാണ് . മഞ്ഞിനെ  അവഗണിച്ച്.
 കാലത്തിന്ടെ  ക്രമം തെറ്റിയുള്ള  വിരുന്നുവരവിനെ  ആരും തന്നെ  നിരുല്സാഹപെടുതുന്നില്ല.  കാലം  തന്നെ  മറന്നുവെച്ച   കളിപാട്ടങ്ങളാണ്  പലരും.  അവരുടെ  രോദനം  കേള്‍ക്കാതെ  കാലം അകന്ന് പോകുബോള്‍  നഷ്ട്ടമാകുന്നത്  വിഹ്വലത  നിറഞ്ഞ  ഒരുപിടി  മന്ചാരങ്ങളാണ്.  
പക്ഷെ എന്ത് കൊണ്ടോ  മനുഷ്യന്‍   മിഴിനീര്‍   വാര്‍ത്തുകൊണ്ടിരിക്കുയെ ഒള്ളു.  അവന്ടെ  ദുഖതിന്ടെ  മാറാപിന് കനം  വര്‍ദ്ടിക്കുകയെ   ഒള്ളു. ചിരിക്കാന്‍   അവര്‍  ശ്രമിച്ചേക്കും.   പക്ഷെ  കാലം  അതിനെ  തീര്‍ച്ചയായും   ഒരു  വിലാപമാക്കിമാറ്റും.  ഒരിക്കലും  നിശബ്ധമാകാത്ത   ഗ്രാമങ്ങളെ   അലസോരപെടുത്തുന്ന  വിലാപം...........

Tuesday, August 30, 2011


തപ്ത നിശ്വാസങ്ങള്‍  




എന്റെ  പാനപാത്രം  നിറഞ്ഞു
 തുളിമ്പിയിരിക്കുന്നു,
 അതിനുള്ളില്‍  അഴുകി  ദുര്‍ഗധം
 വമിക്കുന്ന  എന്റെ  രക്തമാണ്  
 അത്  നിറം  മങ്ങിയിരിക്കുന്നു 
 ഞാന്‍  പോലും  തിരിച്ചറിയാത്ത    വിതം
 എനിക്കിവിടെ  ഉട്ടവരോ  ഉടയവരോ  ഇല്ല
 ഞാന്‍  പൂര്‍ണമായും   ബന്ദിയാണ്
 ആരോരും   അറിയാതെ ,
 ആരാരും  തിരിച്ചറിയാതെ   ഇന്ന്
 ഞാന്‍  താഴ്‌വരയുടെ    ഉത്തമാശ്ര്ഘതില്‍
 ഭൂമിയെ  ഉറ്റുനോക്കുകയാണ്

 എനിക്ക്  പാടാന്‍  പാട്ടുകളില്ല  
 മൂളാണോ  ഈരടികളും  അവശേഷികുന്നില്ല     
 ഞാന്‍  സന്ധ്യയുടെ  കാമുകിയാണ്
 അവന്‍  എനിക്ക്  നിലാവിനെ
 ഭക്ഷിക്കാന്‍   നല്‍കുന്നു   
 മഴയെ  ദാഹഷമനിയായും
 ഇരുട്ടകട്ടെ   എന്റെ  നിഴലായി  
 എന്നെ  പിന്തുടരുന്നു
  
  മൂങ്ങകളും    ചിവീടുകളും
 ഇന്നെന്ടെ   സഹപാഠികളാണ്   
 ഞങ്ങള്‍   പഠിച്ച  അക്ഷരമാലകള്‍   
 ഇപ്പോള്‍  മറനിരിക്കുന്നു
 അവരില്‍   രക്തം   മാത്രമേ  
 എനിക്ക്   മണക്കാന്‍   സാദിക്കുന്നു
 ഇത്  എന്റെ  പരിമിതിയാകം

                                   
                             













   എന്റെ  തപ്ത  നിശ്വാസങ്ങള്‍  
 ഞാന്‍  അവര്‍ക്ക്  ദാനം  ചെയ്യുന്നു
 ഇന്ന്  രാത്രി  യവനിക  എന്നെ  മറച്ചിരിക്കുന്നു
 അനാദി  എന്നെ  പുനര്‍നിരിക്കുന്നു
 ഞാന്‍  പോകില്ല,  
 എന്റെ  കാലുകള്‍
 അഹന്തയാല്‍   ചീര്‍ത്തിരിക്കുന്നു.....!