Saturday, September 3, 2011

കാലത്തിന്ടെ വിരുന്നുവരവ്



ഒരു  പക്ഷെ   മഞ്ഞ്  ഭൂമിയെ  ചുബിക്കുകയായിരുക്കും.  രഹസ്യകഥകള്‍  നിറഞ്ഞ  നൂറ്റാണ്ടുപഴക്കമുള്ള  വിചനതയിലൂടെ  പലരും  നടന്നു  നീങ്ങുന്നു.  ശ്രദിച്ചു  നോക്കിയാല്‍  പ്രേതങ്ങളുടെ  നിലവിളികള്‍  കേള്‍ക്കാം .  ആത്മാവിന്ടെ  ആര്‍ത്തനാദങ്ങള്‍ കേള്‍ക്കാം.  മറ്റുചിലപ്പോള്‍  അവരുടെതന്നെ  ദീര്‍ഘ നിശ്വാസങ്ങളും ശ്രവിക്കാന്‍  കഴിഞ്ഞേക്കും.  ഇവിടെ  ആരും  ആരെയും  കാണുന്നില്ല.  മഴ  തിമിര്‍ത്ത്  പെയുകയാണ് . മഞ്ഞിനെ  അവഗണിച്ച്.
 കാലത്തിന്ടെ  ക്രമം തെറ്റിയുള്ള  വിരുന്നുവരവിനെ  ആരും തന്നെ  നിരുല്സാഹപെടുതുന്നില്ല.  കാലം  തന്നെ  മറന്നുവെച്ച   കളിപാട്ടങ്ങളാണ്  പലരും.  അവരുടെ  രോദനം  കേള്‍ക്കാതെ  കാലം അകന്ന് പോകുബോള്‍  നഷ്ട്ടമാകുന്നത്  വിഹ്വലത  നിറഞ്ഞ  ഒരുപിടി  മന്ചാരങ്ങളാണ്.  
പക്ഷെ എന്ത് കൊണ്ടോ  മനുഷ്യന്‍   മിഴിനീര്‍   വാര്‍ത്തുകൊണ്ടിരിക്കുയെ ഒള്ളു.  അവന്ടെ  ദുഖതിന്ടെ  മാറാപിന് കനം  വര്‍ദ്ടിക്കുകയെ   ഒള്ളു. ചിരിക്കാന്‍   അവര്‍  ശ്രമിച്ചേക്കും.   പക്ഷെ  കാലം  അതിനെ  തീര്‍ച്ചയായും   ഒരു  വിലാപമാക്കിമാറ്റും.  ഒരിക്കലും  നിശബ്ധമാകാത്ത   ഗ്രാമങ്ങളെ   അലസോരപെടുത്തുന്ന  വിലാപം...........

34 comments:

  1. കവിതയും സാഹിത്യവും എഴുത്തുമെല്ലാം അടിപൊളി.

    ബട്ട് ഒന്നു ചോദിച്ചോട്ടെ...

    എന്തിനാ ഞങ്ങളെ ഇങ്ങനെ കരയിക്കുന്നേ.....
    (അയ്യപ്പ ബൈജു സ്റ്റൈലില്‍)

    ReplyDelete
  2. sad quotes ന്റെ ശൈലി കൊള്ളാം .എന്നാല്‍ എന്താണ് ഉദേശിക്കുന്നത് എന്ന് മനസ്സിലായില്ല എന്നത് എന്റെ പരിമിതി ആയിരിക്കാം. കഴിയുന്നതും ലളിതശൈലിയില്‍ എഴുതിയാല്‍ വാനക്കാര്‍ക്ക് കൂടുതല്‍ തലപുകക്കാതെ കഴിയാം.
    കൂടുതല്‍ എഴുതുക
    പെരുന്നാള്‍ ആശംസകള്‍

    ReplyDelete
  3. നല്ല എഴുത്ത്‌,വ്യത്യസ്തമായ ശൈലി..കുറച്ചുകൂടി വ്യക്ത്തത വരുത്തിയാല്‍ കൂടുതല്‍ മനോഹരമാകും..എല്ലാ രചനകളിലും വിഷാദം നിഴലിച്ചു നില്‍ക്കുന്നു,കാരണം എന്തുമാകട്ടെ, സന്തോ ഷമായി ഇരിക്കൂ...ആശംസകള്‍..:)

    ReplyDelete
  4. നല്ല ശൈലിയില്‍ ഉള്ള എഴുത്ത്..പക്ഷെ അക്ഷര പിശാച് പിടി വിടുന്നില്ലല്ലോ..ശ്രദ്ധിക്കുക..ആശംസകള്‍..

    ReplyDelete
  5. നല്ല ശൈലി. ധാരാളം എഴുതുമ്പോ‍ൾ ഇനിയും ശരിയാകും. അഭിനന്ദനങ്ങൾ

    ReplyDelete
  6. ഏതോ ഒരു നോവലിന്റെ ഇടയില്‍ നിന്നും പകര്‍ത്തി എടുത്ത് എഴുതിയത് പോലെ വായനക്കാരനെ തോന്നിപ്പിക്കുന്നത് എന്ത് കൊണ്ട്?

    എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട്?

    ഇനിയും എഴുതൂ ഭായീ.

    ReplyDelete
  7. അറിഞ്ഞും അറിയാതെയും തട്ടിയ ഒരു വേദന!!!!!!

    ReplyDelete
  8. സ്നേഹത്തിന്‍ വേണ്ടിയുള്ള നമ്മുടെ ഈ യാത്രയില്‍ വിഭിന്നമായ ലോകങ്ങള്‍ കാണാം. ഒന്ന് നമ്മള്‍ ജീവിക്കുന്ന ഈ യഥാര്‍ത്ഥ ലോകം . അത് പലപ്പോഴും നോബരമായിരിക്കും. [എന്നെ സംബന്ധിച്ചിടത്തോളം] . നമ്മെ ഭരിക്കുന്ന ചിന്തകളും വിചാരങ്ങളും മൂല്യബോധങ്ങളും വ്യത്യസ്ഥമായാദ് കൊണ്ടാവാം രചനാശൈലിയിലും ഈ വ്യത്യസ്ഥത കടന്നാക്രമിക്കുന്നത്
    പിന്നെ ഒന്ന് സ്വപ്നസമാനമായ ഒരു ലോകമാണ്. സകല്പതിന്റെ ലോകം യാഥാര്‍ത്ഥ്യത്തിന്റെ
    ലോകത്തേക്കാള്‍ പ്രസക്തി സമ്മാനിക്കുന്നു. ഏതാണ് പ്രദാനപെട്ടത്‌ എന്ന് ചോദിച്ചാല്‍ ഞാന്‍ ജീവിക്കുന്ന ജീവിതമല്ല ഞാന്‍ കാണുന്ന സ്വപ്നമാണ് യാഥാര്തമായി തോന്നുനത്. എനിക്ക് പൊരുത്തപെടാന്‍ സാദിക്കുന്നത് ആ സ്വപ്നലോകതോടാണ്.
    നമുക്ക് മനസിലാക്കാന്‍ വയ്യാത്ത തരത്തില്‍ നമ്മെ നയിച്ച്‌ കൊണ്ട്പോകുന്ന ചില വികാരങ്ങളാകം ഇത്തരത്തില്‍ നമ്മെ എഴുതാന്‍ പ്രേരിപ്പിക്കുനത്.

    എത്രെയൊക്കെ ജീവിതം കേട്ടിപടുക്കാന്‍ ശ്രമിക്കുബോയും പരാജയം ഏറ്റുവാങ്ങുന്ന ചില മനുഷ്യര്‍. ഉള്ളില്‍ പിടയുബോഴും നമുക്ക് മുന്നില്‍ ചിരിക്കാന്‍ ശ്രമിക്കുന്നവര്‍ ,
    ജീവിതത്തെ ഒരുപാട് പ്രണയിച് മരണം വരിക്കുന്നവര്‍. കാലമോ ദൈവങ്ങളോ അവരുടെ
    വിലാപം കേള്‍ക്കുന്നില്ല ഏകാന്തതയില്‍ എന്നെ കണ്ണുനീര്‍ കിനിയിപിച്ചവയാണ് ഈ വരികളിലെ ഓര്‍മ്മകള്‍.

    സ്വപ്‌നങ്ങള്‍ ബാക്കിയാക്കി കാലം കവര്‍നെടുത്ത പ്രിയ സ്നേഹിതനെ അനുസ്മരിച് എഴുടിയത്.

    ReplyDelete
  9. maqbool-thanks
    eppoyum chirichirunaal enda rasam. chilapoyokke karayukayuk vende

    ഇസ്മായില്‍ കുറുമ്പടി (തണല്‍) -aadyamayittanalle manas niranjja swagatham
    ikka id njan ente suhrthine orth ezhudiyadanu.
    ikkak manasilakade poyad ente parimidiyanu
    ezhuthil njanoru thudakkakariyanu
    iniyum thettukal choondi kanich tharika

    vayichadin othiri nannito


    @venalpakshi-idhiloode paranadin nannito
    vyakthadayode ezhudaan sramikato

    @shanavas-ethra sradhichittum ava kadanakramikkuka thanneyanu
    ikka nanni

    @ramanunni- mashe manas niranjja swagatham
    iniyum prolsahipikkan varanam
    abiprayathin othiri nannni

    konnooraan-swagatham suhrthe
    end kondennal noval ezhudanam ennu vicharich
    oru simhathinde guhayil chennupettu. avasheshichad ithu mathramanu
    thanks
    arun riyas-saramilla vedanakalkkum und oru sukam

    ReplyDelete
  10. oh my god ur so damn good ini ennu tangalude works vayikhan eh ullavan undayirikhum with immense respect a stranger

    ReplyDelete
  11. നൊമ്പരങ്ങള്‍ മനസ്സിലാകുന്നുണ്ട്,dilsha...നിസ്സഹായരുടെ വിലാപങ്ങള്‍ക്ക്‌,പ്രകൃതിയുടെ താളഭംഗങ്ങളില്‍ അടി തെറ്റുന്നവര്‍ക്ക് വേണ്ടി ഇനിയുമിനിയും ആ തൂലിക ചലിക്കട്ടെ...നിരാശപ്പെടരുത് ഒന്നിലും.ഇതാണ്‌ ജീവിതം.നമ്മെക്കാള്‍ വേദനിക്കുന്നവര്‍ അഗണ്യമാണ് നമുക്കു നേര്‍ മുമ്പില്‍ തന്നെ...ആശംസകള്‍ !

    ReplyDelete
  12. ചിലപ്പോഴൊക്കെ കരയണം എന്ന് പറഞ്ഞിട്ട് എല്ലാ പോസ്റ്റിലും ഗമണ്ടന്‍ കരച്ചിലാണല്ലോ...

    ജീവിക്കാന്‍ അറിയുമെങ്കില്‍ ജീവിതം സ്വപ്നതെക്കാല്‍ എത്ര സുന്ദരമാണ് ...

    ReplyDelete
  13. എന്തെ .. ജീവിതത്തില്‍ മൂന്നാം ലോക യുദ്ധം ഉണ്ടായോ ,,? ഹ ഹ ...
    എല്ലാം നമ്മുടെ നിലപാടുകളുടെ പ്രശ്നമാ ...

    ബി പോസിടീവ് .. എന്റെ തിയറി അതാ ... ഇതേ സബ്ജക്റ്റില്‍ ജാഡലോടകം ബ്ലോഗില്‍ ഒരു പോസ്റ്റ്‌ പ്രതീക്ഷിക്കാം ..ഹ ഹ

    ReplyDelete
  14. @mohwmmodkutty-mashe othiri nanni
    @intimate stranger-thanks dear
    @maqbool-ayirikkam ekilum sandoshathekal nallad vedana thaneya.
    ava parichayamayal pinne ninne poleya eppoyum chiripikkum

    ReplyDelete
  15. Ezhuthinu prathyekatha undu. Manassinte adithattil uranjukoodiyava angane bhangiyaayi purathu varatte. Dairyapoorvam munnottu povuka. Bhavukangal.

    ReplyDelete
  16. http://bloghelpline.cyberjalakam.com/2008/05/blog-post_04.html

    ReplyDelete
  17. പരിഭാഷാ ബ്ലോഗ്‌ വല്ലാതെ വായിക്കാന്‍ നില്‍ക്കണ്ടാട്ടോ .. ബ്ലോഗ്‌ നല്ലതാണ് ..എന്നാല്‍ എല്ലാം അരാജക വാദികളുടെ എഴുത്തുകളാണ്..
    എന്ത് ജീവിതം എന്ന് പറഞ്ഞു ആത്മഹത്യ ചെയ്തവരാണ് അവരില്‍ അധികവും ....അത്തരം രചനകള്‍ക്ക് അടിപ്പെട്ടാല്‍ പിന്നെ ഫുള്‍ ടൈം നിരാശയാകും ഫലം ....
    വായനക്ക് ബാലന്‍സ്‌ നഷ്ട്ടപ്പെടാന്‍ പാടില്ല .. ..ജസ്റ്റ് റിമംബര്‍ ദാറ്റ് .. ഹ ഹ

    ReplyDelete
  18. വിഷമങ്ങള്‍ സത്യത്തിണ്റ്റെ [ അനുഭവത്തിണ്റ്റെ] നേര്‍വരകള്‍ ആകാം... അവ മനസ്സിനെ തോല്‍പ്പിക്കും മുന്‍പേ നേടുവാന്‍ ഉണ്ട്‌ നമുക്ക്‌ ചിരിമായാത്തസ്വപ്നങ്ങള്‍................എഴുത്ത്‌ നന്നാകുന്നു.. പിന്നെ നിരുല്‌സാഹം ആണോ അതൊ നിരുത്സാഹം ആണോ??????

    ReplyDelete
  19. ഒരു സ്വകാര്യ ഒരനുഭവം വായനക്കാരന്റെ ഹൃദയത്തിലേക്ക് കൂടി പകരുമ്പോഴാണ് രചന വിജയിക്കുന്നത്..കവിത നന്നായിട്ടുണ്ട്.അഭിനന്ദനങ്ങൾ

    ReplyDelete
  20. കാലം അതിനെ തീര്‍ച്ചയായും ഒരു വിലാപമാക്കിമാറ്റും. ഒരിക്കലും നിശബ്ധമാകാത്ത ഗ്രാമങ്ങളെ അലസോരപെടുത്തുന്ന വിലാപം........

    ReplyDelete
  21. ഇനിയും എഴുതുക...
    ഒന്ന് എഴുതി തെളിയാനുണ്ട് :)
    ആശംസകൾ

    ReplyDelete
  22. ആദ്യം ഒന്നും മനസ്സിലായില്ല. പിന്നെ ദില്ഷയുടെ കമന്റ്‌ വായിച്ചപ്പോള്‍ കുറച്ചു മനസ്സിലായി. ഇനി എന്നാണ് മുഴുവന്‍ മനസ്സിലാകുക? എന്റെ മലയാളം ബ്ലോഗ്‌: http://mazhaththulliyilelokam.blogspot.com/

    ReplyDelete
  23. hope u'll follow http://mazhaththulliyilelokam.blogspot.com/.

    ReplyDelete
  24. @aisha- y i can't post any comments n ur blog? i tried so many times.. whts wrong? plz let me know..waitng -

    ReplyDelete
  25. @dr.p malankot-othiri nanni nalla vakkukalkku

    @yasar arafath-(---)

    @ mqqbool- i know but i love it poem

    @aneesh puthuvali-നിരുത്സാഹം ennanu aksharathettu pinmarunnilla

    ReplyDelete
  26. @aneesh puthuvali- vannadinum abiprayam parajjadinum othiri nannito

    @editor- othiri nanni
    @benjali- thanks
    @aisha- njan malayalam blog kandirunutto nannayittund
    ))smile

    ReplyDelete
  27. മുൻപേ നടന്നവരുടെ കാലടിപ്പാടുകളിൽ വസന്തം കണ്ടെത്തുമ്പോൾ ഹൃദയവേദനകൾക്ക് കണ്ണുനീരാവാനേ കഴിയൂ.. ആശംസകൾ..

    ReplyDelete
  28. ദില്ഷയുടെ കമന്റാണ് പോസ്റ്റിനെക്കാള്‍ കൂടുതല്‍ അര്‍ത്ഥവത്തായി തോന്നിയത്...
    അതേ രീതിയില്‍ എഴുതാന്‍ ശ്രമിക്കൂ...വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്ന നിഗൂഡതയെ തേടി പോകാന്‍ പലര്‍ക്കും സമയം ഉണ്ടായെന്നു വരില്ല. അതിനാല്‍ തന്നെ അല്പം കൂടി സിമ്പിള്‍ ആക്കി എഴുതുന്നത്‌ നല്ലതായിരിക്കും എന്ന് തോന്നുന്നു..ദില്ഷയുടെ ശൈലി കൈവിടാതെ തന്നെ പരമാവധി ആശയങ്ങള്‍ വായനക്കാരന്റെ മനസ്സില്‍ എത്തിക്കാന്‍ ശ്രമിക്കൂ...

    നൊമ്പരങ്ങളാണ് പലപ്പോഴും വലിയ സ്വപ്നങ്ങള്‍ കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. ചിലര്‍ക്കാകട്ടെ അത് എഴുതാനുള്ള പ്രചോദനം ആകുന്നു..
    ഞാന്‍ നൊമ്പരങ്ങളെ പ്രണയിക്കുന്ന ഒരാളാണ്.. വേദനകളെ വിലക്കെടുക്കാന്‍ നടക്കുന്നവരില്‍ ഒരുവന്‍.. ദില്‍ഷ എഴുതൂ...നൊമ്പരങ്ങളും സ്വപ്നങ്ങളും എല്ലാം എഴുത്തില്‍ മാറി മാറി കടന്നു വരട്ടെ.

    പിന്നെ ചെറിയ ഒരു തെറ്റ് പറയാം. " ശ്രദിച്ചു നോക്കിയാല്‍ പ്രേതങ്ങളുടെ നിലവിളികള്‍ കേള്‍ക്കാം"
    ശ്രദ്ധിച്ച് നോക്കിയാല്‍ അല്ല ശ്രദ്ധിച്ച് കാതോര്‍ത്താല്‍ ആണ് പ്രേതങ്ങളുടെ നിലവിളികള്‍ കേള്‍ക്കുക :-)

    ReplyDelete
  29. @maheshetta- othiri santhosham thettukal choondikaattunnathil

    palathukondum maheshettante chinthakale vaayikkaan enikku thaalparyamaanu
    nobarangal nizhalikkunnathaakaam karanam

    santhosam

    ReplyDelete