Tuesday, August 23, 2011

sraavana maasam

        
   






ശ്രാവണ മാസം


ആകാശത്തു നിന്ന് അടര്‍ന്നു വീഴുന്ന നക്ഷത്രങ്ങള്‍
പിന്നീട്, ആരുടെയും പാനപാത്രത്തില്‍
വീണിടാത്തത് പോലെ
നീര്‍ നിറഞ്ഞ നിന്റെ
നയനങ്ങളെയും ഞാന്‍ അവഗണിക്കുന്നു.
എന്റെ വ്രണങ്ങള്‍ വേദനിക്കുമ്പോള്‍
നിന്റേതിനെ ഞാന്‍ കാണുന്നില്ല.
സുഖ:ദുഖ:ങ്ങളുടെ ദിനപത്രത്തില്‍
സുഖ:ത്തേക്കാള്‍ ദുഖത്തിന്റെ
ചിത്രീകരണമായതിനാലും
ഭാഗ്യം കെട്ട മനസ്സിന്റെ
ധാവാഗ്നി ശമിപ്പിക്കാനുള്ള കഴിവ്
നിന്റെ സ്നേഹാര്‍ദ്ര ബിന്ദുക്കള്‍ക്കുണ്ട്
എന്ന നിന്റെ വിധി വാചകത്തെയും ഞാന്‍
ശ്രവിക്കുന്നില്ല.
ആ ബിന്ദുക്കളോട് എനിക്കു മോഹമില്ല.
ഇതൊക്കെയാണെങ്കില്‍ കൂടിയും
ഞാന്‍ ജീവിക്കുന്നു
ശ്രാവണ മാസത്തിലെ
മേഘാവൃത വാനം പോലെ.
എന്നെ നീ നീര്‍മിഴിയോടെ അഭിസംബോധന ചെയ്യും സധാധിയെന്ന്
അധ:പതനത്തിന്റെ അവസാന വിത്തെന്ന്.
മറ്റു പലതിനെയും പോലെ
ഇതിനെയും ഞാന്‍ അവഗണിക്കും.

6 comments:

  1. vaayichadhinum abhipraayam parajadhinum orupaad nanni ivdeyum paran vanadin nanni

    ReplyDelete
  2. മലയാളത്തില്‍ എഴുതിയാല്‍ വായിക്കാന്‍ എളുപ്പമായിരിക്കും ...

    online translator ഉണ്ട് ....ഉപയോഗിച്ച് നോക്കൂ ....

    http://malayalam.changathi.com/



    വരികള്‍ക്ക് ആശംസകള്‍ ...

    ReplyDelete
  3. നല്ല കവിത.....ആശംസകള്‍...!!!!

    ReplyDelete
  4. ഈ കവിതകള്‍ ഒക്കെ നന്നായിരിക്കുന്നു.

    ReplyDelete
  5. kv@ othiri thanks ketto njan shariyakiyittund
    @ venalpakshi-abhiprayathin othiri nannato

    @saleem-ikka thanks

    ReplyDelete