Showing posts with label poem. Show all posts
Showing posts with label poem. Show all posts

Sunday, September 18, 2011

സ്നേഹരാഹിത്യം മരണത്തെ കാതോര്‍ക്കുബോള്‍


ഞാനീ  എഴുതിതീര്‍ക്കുന്നത്                                    
എന്‍റെ  വില്പത്രമാണെങ്കില്‍    കൂടി
അവയെ  ഞാന്‍   എന്‍റെ
ആഭരണപ്പെട്ടിക്ക്   അലങ്കാരമായി  തൂക്കും                          
അവ  ദ്രവിച്ച്  തുടങ്ങുബോള്‍
ഞാനതിനെ  എന്‍റെ  ചിതയിലെക്കായി   സ്വരുക്കൂട്ടും
 ആരും നിശബ്ദരാകാത്ത                                          
കര്‍ക്കിടകരാവില്‍
നിലാവിന്‍റെ   മുന്നില്‍   ഞാനതിനെ
തീര്‍ത്തും  നഗ്നമാക്കും
ആരും  ഒളിഞ്ഞു  നോക്കാനില്ല
അത്  മനുഷ്യനാകാതെ   പിറന്നതു
 മുന്‍ജന്മ  പുന്ന്യമാകാം                                        
മരണത്തെ  കുറിച്ച്  അവന്‍
കവിത എഴുതേണ്ടല്ലോ 
സ്വപ്നത്തില്‍  മരണത്തെ                
മാറോടണക്കേണ്ടല്ലോ 
എങ്കിലും  പ്രണയം
അവന്‍   നിഷിദ്ദമായതില്‍                      
ഞാന്‍  വേദനിക്കുന്നു
മനം  കൊണ്ട്  ഞാന്‍  തേങ്ങുന്നു
സ്നേഹം  നിഷിദ്ദമായ   മനസുകളെ
എനിക്ക്  കാണേണ്ട
 വികൃതമായി  പൂപ്പല്‍
 പിടിച്ചിരിക്കുന്നു   അവ
സ്വപ്നത്തില്‍  അവ  എന്നെ
വേട്ടയാടുന്നു
രക്തത്തിന് മരണത്തിന്‍റെ
നിറം  നല്‍കുന്നു
അട്ടഹസിക്കാനുള്ള   എന്‍റെ
ശേഷിയെ  കീഴ്പെടുത്തിയിരിക്കുന്നു          
ഞാന്‍  കരയുന്നില്ല
ഇതെല്ലാം  നീ  എന്‍റെ
ശവക്കല്ലറക്ക്  മുകളില്‍
എഴുതിയതല്ലേ
നിന്‍റെ  ക്ഷണപ്രകാരം  
ഞാനത്   വായിച്ചതല്ലേ
എന്‍റെ  മിഴിനീരിനെ
നീ  തുടച്ചു   തന്നതും
ഞാന്‍  ഓര്‍ക്കുന്നു
എന്‍റെ  കല്ലറക്കുമുകളില്‍
ഇനി  സ്നേഹരാഹിത്യങ്ങള്‍  
എഴുതാതിരിക്കാന്‍   വേണ്ടി
ഞാന്‍   മോഷ്ടിച്ചെടുത്ത
മൈലാഞ്ചി  തൈകളും  നീ
നശിപ്പിച്ച്  കളഞ്ഞില്ലേ
എന്‍റെ യാചനകളെല്ലാം  പതിയെ
എന്നില്‍  നിന്ന്  തുടച്ചു  നീക്കിയതിന്
ഞാന്‍  നിനക്കൊരു
 രക്തഹാരമണിയിക്കും
രക്തപങ്കിലമായിരിക്കുമത്
അരികുകളിലെ   കവിതയിലെ
അക്ഷരങ്ങള്‍   നിന്നെ   അലസോരപെടുതുന്നുവെങ്കില്‍        
എന്നോട്  ക്ഷമിക്കൂ      
അതിലെ  വിഷയങ്ങളെല്ലാം
നീയായത്,
അമ്മയുടെ  മുലപാലിനെ  ഞാന്‍
നിരസിച്ചത്‌   കൊണ്ടാവാം


സമര്‍പ്പണം :


എന്‍റെ   സ്വപ്നത്തിലെ   മരണത്തിന്,   മരണം  പ്രണയം  ആണന്നു    പറഞ്ഞ    പ്രിയ   സുഹ്ര്ത്തിനു        
വേദനയോടെ   എഴുതി   തീര്‍ത്ത  എന്‍റെ  കവിതകള്‍ക്ക്





     

Monday, September 12, 2011

രക്തം ചാലിച്ച തൂവെള്ള വസ്ത്രങ്ങള്‍




ഇരുളടഞ്ഞ    ഇരുട്ടുമുറിയില്‍   ഞാന്‍
പരതുന്നത്  സ്നേഹമോ  പ്രക്ഷുബ്ദമാം
വെളിച്ചമോ  അല്ല
എന്റെ  തപ്ത  നിശ്വാസങ്ങള്‍  
അപരനില്‍  താമസമുരപിക്കാതിരിക്കാനുള്ള
ഒരുപിടി  നാമച്ചപങ്ങലായിരുന്നു
ജാതിഭേതമന്യേ  അവരെ  ഞാന്‍
എന്റെ  നാവിന്‍  ഭക്ഷണമാക്കി
ക്ര്ഷ്ണനും മുഹമ്മദും  യേശുവും
വന്നത് കൊണ്ടാവാം   എന്റെ
അന്നനാളം   അവരെ  സംശീകരിക്കാനവും  വിതം
വികസിച്ചിരുന്നില്ല
സീതയും  മറിയവും  ഫാത്തിമയും
ഉറഞ്ഞു  തുള്ളിയത്  കൊണ്ടാവാം
എന്റെ  ദാഹനശേഷി  നശിച്ചിരുന്നു
നായികകളും  വിനായികകളും  കഴിഞു
അവ  തികട്ടി  വന്നപ്പോള്‍
ഞാന്‍  അവയെ  പൂര്‍ണമായും
എന്നില്‍  നിന്ന്  തുടച്ചുനീക്കി
അതിന്ടെ  അംശം  ഇപ്പോഴും
എന്നില്‍   അവശേഷിക്കുന്നത്   കൊണ്ടാവാം
സുഗന്തവസ്തുക്കള്‍   ഞാനെന്ടെ  ബാഗില്‍  
നിക്ഷേപിച്ചത്

വെള്ള  തൂവെള്ള  വസ്ത്രമാണ്
ഞാനീ  രാവില്‍  അണിഞ്ഞിരിക്കുന്നത്‌
അതില്‍  നിറം  ചാര്‍ത്താനായി
എന്റെ  രക്തം  ഒഴുക്കിവിടും
അതുകൊണ്ട്  ഞാന്‍  വരച്ചു  കൂട്ടിയതാകട്ടെ
അനേകമായിരം  തൂവെള്ള വസ്ത്രങ്ങള്‍
ഇന്ന്  അവ കാബോളത്തില്‍
മറ്റേത്‌ വസ്തുവിനെയും  കവച്ചുവെക്കും   വിതം
വിപണിയില്‍  സ്ഥാനമുരപ്പിചിരിക്കുന്നു
എന്റെ  രക്തം  ഞാന്‍
പ്രതര്ഷിപ്പിച്ചത്  കബോളതിലായത് കൊണ്ടാവാം
അത്  നിറം  വെച്ച്  തുടുത്തിരിക്കുന്നു
ഇപ്പൊ  അവള്‍ക്കു   ഉടമസ്തരുണ്ട്
തൊഴിലാളികളുണ്ട്   സന്തതസഹചാരികലുണ്ട്
പക്ഷെ  ഞാന്‍ മാത്രം
തിരക്കേറിയ  റോഡരികില്‍
ഒരു  അപകടം  മനതിരിക്കുന്നു
അവിടെയുള്ള  രക്തം  മുഴുവന്‍
എനിക്ക് ഒഴുകണം
എന്റെ  സിരകളിലൂടെ
ആര്മാതിചാസ്വതിച്ചു  ഞാന്‍  പ്രാര്‍ഥനയോടെ
നമ്രമുകയായി  ഇരിക്കുബോള്‍
എന്റെ  ആത്മാവ്  പറന്നിരിന്നു
അങ്ങുദൂരെ   വെളിച്ചത്താല്‍
നിബിഡമായ  ലോകത്തേക്ക്


Friday, August 26, 2011

കഥനങ്ങള്‍



അവളുടെ  വ്യഥ  കുറക്കാന്‍
ചൊരിഞ്ഞിട്ട  വാക്കുകളുടെ  വക്കു
പിടിച്ചു  നടന്നുനീങ്ങുബോള്‍
വിസ്മരിച്  പോയതെല്ലാം  എന്റെ
സ്വപ്നങ്ങളായിരുന്നു
കാലത്തിന്റെ  ഏതോ  ഒരു  കോണില്‍
മറന്നു  വെച്ചതാകട്ടെ
എന്റെ  വികാരങ്ങളും
അവളുടെ  വ്യഥകളുടെ  വക്കില്‍  നിന്ന്
പൊടിഞ്ഞ  രക്തത്തിന്‍  എന്റെ
ചൂടും  ചൂരുമുന്ടന്നു  അറിഞ്ഞതോടെ
കാലമേ  നിന്റെ പ്രയാണത്തില്‍
മറന്നുവെച്ച  എന്നെ  കഥനതിന്ടെ
നീരട്ടത്തില്‍  മുക്കിയില്ലേ  നീ
അവിടെ  നിന്ന്  എനിക്കിനി ഒന്നും
സ്വീകരിക്കാനില്ല
അവശേഷിക്കുനവയെ  ഞാനവിടെ
ഉഭേക്ഷിക്കുന്നു
ഒരുവേള  അതിനെ  അവാഹിക്കുമെന്ന
പ്രതീക്ഷയില്‍!



Tuesday, August 23, 2011

sraavana maasam

        
   






ശ്രാവണ മാസം


ആകാശത്തു നിന്ന് അടര്‍ന്നു വീഴുന്ന നക്ഷത്രങ്ങള്‍
പിന്നീട്, ആരുടെയും പാനപാത്രത്തില്‍
വീണിടാത്തത് പോലെ
നീര്‍ നിറഞ്ഞ നിന്റെ
നയനങ്ങളെയും ഞാന്‍ അവഗണിക്കുന്നു.
എന്റെ വ്രണങ്ങള്‍ വേദനിക്കുമ്പോള്‍
നിന്റേതിനെ ഞാന്‍ കാണുന്നില്ല.
സുഖ:ദുഖ:ങ്ങളുടെ ദിനപത്രത്തില്‍
സുഖ:ത്തേക്കാള്‍ ദുഖത്തിന്റെ
ചിത്രീകരണമായതിനാലും
ഭാഗ്യം കെട്ട മനസ്സിന്റെ
ധാവാഗ്നി ശമിപ്പിക്കാനുള്ള കഴിവ്
നിന്റെ സ്നേഹാര്‍ദ്ര ബിന്ദുക്കള്‍ക്കുണ്ട്
എന്ന നിന്റെ വിധി വാചകത്തെയും ഞാന്‍
ശ്രവിക്കുന്നില്ല.
ആ ബിന്ദുക്കളോട് എനിക്കു മോഹമില്ല.
ഇതൊക്കെയാണെങ്കില്‍ കൂടിയും
ഞാന്‍ ജീവിക്കുന്നു
ശ്രാവണ മാസത്തിലെ
മേഘാവൃത വാനം പോലെ.
എന്നെ നീ നീര്‍മിഴിയോടെ അഭിസംബോധന ചെയ്യും സധാധിയെന്ന്
അധ:പതനത്തിന്റെ അവസാന വിത്തെന്ന്.
മറ്റു പലതിനെയും പോലെ
ഇതിനെയും ഞാന്‍ അവഗണിക്കും.

മധുര സംഗീതം

                         
            മധുര  സംഗീതം
 
വീണ  കബികളില്‍   നിന്ടെ  
അഗുലീസ്പര്‍ഷമെല്‍ക്കാതിടത്തോളം
 മധുരസ്വരം   മുകരിതമാകാത്തത്  പോലെ
നോബരങ്ങളെല്ലാം
ജനല്‍  പാളികളിലൂടെ
 ഒളിഞ്ഞു  നോക്കികൊന്ടെയിരിക്കും    
അവ  വെളിപെടാത്ത  തന്ടെ    
വികാരങ്ങളെ  അസ്ത്രമുനകലായി
തൊടുത്തു    വിടുബോള്‍
ഒഴുകുന്ന   രക്തത്തിന്
നിന്ടെയോ അവന്ടെയോ  നിറമല്ല

 എവിടെയും  ഉറഞ്ഞു  തുള്ളുന്ന  
  തന്ടെ  വികാരങ്ങളെ  പുരതെക്കുതിര്‍ക്കുന്ന
  മിഴിനീരിണ്ടേ   നിറമാണ്  
  സ്വാന്തനിപ്പിക്കാനന്നവണ്ണം  നീ  അത്
  തുടച്ചു  നീക്കിടല്ലേ
  ചലിക്കാത്ത  ആത്മാക്കള്‍  
 മുറവിളി  കൂട്ടിതുടങ്ങും  

   

Sunday, August 21, 2011

vrdhabhoomi


വര്ധഭൂമി
ദൈവം  നിശബ്ദനകുബോള്‍
 നീ  ഉഭാസിക്കുന്ന  നൊമ്പരഘലെല്ലാം
 വ്ര്‍ദ്ദഭൂമിയില്‍  തടെ  ഊഴവും
 പേറി  മൌനമാവലഭിക്കുകയായിരുക്കും
 നിറപകിട്ടാര്‍ന്ന  യവനികക്ക്
 മറവില്‍  വ്ര്ധമാനസാക്ഷികള്‍
 നിരന്ദരം  വേഷം  മാറികൊടെയിര്യ്ക്കും
 സ്നേഹത്തിടെ  നനാര്‍ത്ഥത്തില്‍
 സ്വന്തം   സ്നേഹം  തിരിച്ചരിയതെ
പോകുന്ന  വഴിയത്രകാരാ
 നിനക്ക്  ചിലപ്പോള്‍  ആ  മിഴിയിലെ
 ഈറന്‍  കാണാന്‍ കഴിന്നെക്കില്ല
 തിമരം  നിന്നെ   ബാധിച്ചത്    കോടല്ല
 നിടെ  ജീവിതം  ശൂന്യതയുടെ
 യവനികക്ക്  മറവിലാണ്
 കാലം  ചിലപ്പോള്‍  തടെ
 അര്‍ത്ഥസാദ്യടകളിലെക്  നിന്നെ
 തള്ളിമാട്ടിയേക്കാം   അവിടെയും  
 നീ  ചികയുന്നത്
 അനര്‍തമായ  സാദ്യടകാലാന്‍
 കൊടുക്കാട്ടിനെ  ഉള്ളിലേക്ക്
 ആവാഹിചെടുകുബോള്‍   നിടെ
 ബാഹ്യപരുക്കിനെ    നീ
 അവകനിക്കുന്നു
 ശരീരം  മരണത്തെ  കൈവരിക്കുബോള്‍
 ദൈവത്തിടെ   വേഷം  സ്വയം
 എടുതനിയുബോള്‍
 നീ  ചിലപ്പോള്‍   വ്ര്ധബൂമിയിലെ
 പരിചാരികയായിരുക്കും...


 




 
       


                    

ormakal

                      ഓര്‍മ്മകള്‍ 


എന്റെ  ഓര്‍മയിലെ  വാക്കുകള്‍
ഇന്ന്  പക്ഷിയുടെ  ബാഹ്യരൂപം
സ്വയം  കൈവരിച്ചിരിക്കുന്നു,
ഇന്ന്  ഇലകളെയും  പൂക്കളെയും  
വിട്ടു  അഗാതധകളില്‍  നിന്ന്
അവയ്ക്ക്  പരന്നുയര്‍ന്നെ  പറ്റൂ
വാര്‍ധക്യം  സ്പര്‍ശിക്കാത്ത
നിത്യമായ  നശ്വരതയിലെക്
അവിടെ  എനിക്ക്  കവിതകള്‍  കൊണ്ട്
തൊങ്ങല്‍  പിടിപ്പിച്ച  ഒരു  വീടുണ്ട്
നിശബ്ധമാനവിടം
ശൂന്യമാനവിടം
ഓര്‍മ്മകള്‍  മരിക്കതിടത്തോളം,
എന്റെ  ചിറകുകള്‍  കുഴയാതിടത്തോളം
മഴ  തിമര്‍ത്ത് പെയിതോട്ടെ 
തന്ടെ നഗ്നത  കാണിക്കാന്‍
അവ  വെളിച്ചത്തെ  ഭൂമിക്കു
സമര്‍പിചോട്ടെ
എന്റെ  ചിന്ഥകള്‍  പറന്നുകൊന്ടെയിരുക്കും




  



                 

Sunday, August 14, 2011

പഞ്ചാലിക

             
            
 തന്‍റെ  മാംസം കൊണ്ട് 
 അവളൊരു  വീട്  മെനഞ്ഞെടുത്തു
 അതില്‍  രക്തം  കൊണ്ട്
 അഭിഷേകമാര്പിച്ചു
 തന്‍റെ  ആത്മാവിനെ സമര്‍പിച്ചു
 അതില്‍  ജീവന്റെ  ചലനമുണ്ടാക്കാന്‍
 ശ്രമിക്കുബോള്‍,  അവള്‍
 നിശബ്ധമായി  സ്വയം
 പ്രാണന്‍  വെടിയുകയായിരുന്നു
 ആത്മാവിന്റെ  നഷ്ട്ടം  അവള്‍ക്
 നേടിക്കൊടുത്തു  കൊത്തുപനികളില്ലാത്ത 
 ഒരു  ശവമന്ജം