ഞാനീ എഴുതിതീര്‍ക്കുന്നത്
എന്‍റെ വില്പത്രമാണെങ്കില്‍ കൂടി
അവയെ ഞാന്‍ എന്‍റെ
ആഭരണപ്പെട്ടിക്ക് അലങ്കാരമായി തൂക്കും
അവ ദ്രവിച്ച് തുടങ്ങുബോള്‍
ഞാനതിനെ എന്‍റെ ചിതയിലെക്കായി സ്വരുക്കൂട്ടും
ആരും നിശബ്ദരാകാത്ത
കര്‍ക്കിടകരാവില്‍
നിലാവിന്‍റെ മുന്നില്‍ ഞാനതിനെ
തീര്‍ത്തും നഗ്നമാക്കും
ആരും ഒളിഞ്ഞു നോക്കാനില്ല
അത് മനുഷ്യനാകാതെ പിറന്നതു
മുന്‍ജന്മ പുന്ന്യമാകാം
മരണത്തെ കുറിച്ച് അവന്‍
കവിത എഴുതേണ്ടല്ലോ
സ്വപ്നത്തില്‍ മരണത്തെ
മാറോടണക്കേണ്ടല്ലോ
എങ്കിലും പ്രണയം
അവന്‍ നിഷിദ്ദമായതില്‍
ഞാന്‍ വേദനിക്കുന്നു
മനം കൊണ്ട് ഞാന്‍ തേങ്ങുന്നു
സ്നേഹം നിഷിദ്ദമായ മനസുകളെ
എനിക്ക് കാണേണ്ട
വികൃതമായി പൂപ്പല്‍
പിടിച്ചിരിക്കുന്നു അവ
സ്വപ്നത്തില്‍ അവ എന്നെ
വേട്ടയാടുന്നു
രക്തത്തിന് മരണത്തിന്‍റെ
നിറം നല്‍കുന്നു
അട്ടഹസിക്കാനുള്ള എന്‍റെ
ശേഷിയെ കീഴ്പെടുത്തിയിരിക്കുന്നു
ഞാന്‍ കരയുന്നില്ല
ഇതെല്ലാം നീ എന്‍റെ
ശവക്കല്ലറക്ക് മുകളില്‍
എഴുതിയതല്ലേ
നിന്‍റെ ക്ഷണപ്രകാരം
ഞാനത് വായിച്ചതല്ലേ
എന്‍റെ മിഴിനീരിനെ
നീ തുടച്ചു തന്നതും
ഞാന്‍ ഓര്‍ക്കുന്നു
എന്‍റെ കല്ലറക്കുമുകളില്‍
ഇനി സ്നേഹരാഹിത്യങ്ങള്‍
എഴുതാതിരിക്കാന്‍ വേണ്ടി
ഞാന്‍ മോഷ്ടിച്ചെടുത്ത
മൈലാഞ്ചി തൈകളും നീ
നശിപ്പിച്ച് കളഞ്ഞില്ലേ
എന്‍റെ യാചനകളെല്ലാം പതിയെ
എന്നില്‍ നിന്ന് തുടച്ചു നീക്കിയതിന്
ഞാന്‍ നിനക്കൊരു
രക്തഹാരമണിയിക്കും
രക്തപങ്കിലമായിരിക്കുമത്
അരികുകളിലെ കവിതയിലെ
അക്ഷരങ്ങള്‍ നിന്നെ അലസോരപെടുതുന്നുവെങ്കില്‍
എന്നോട് ക്ഷമിക്കൂ
അതിലെ വിഷയങ്ങളെല്ലാം
നീയായത്,
അമ്മയുടെ മുലപാലിനെ ഞാന്‍
നിരസിച്ചത് കൊണ്ടാവാം
സമര്‍പ്പണം :
എന്‍റെ സ്വപ്നത്തിലെ മരണത്തിന്, മരണം പ്രണയം ആണന്നു പറഞ്ഞ പ്രിയ സുഹ്ര്ത്തിനു
വേദനയോടെ എഴുതി തീര്‍ത്ത എന്‍റെ കവിതകള്‍ക്ക്